ദോഹ: ഖത്തറിലെ പൊതുവിദ്യാലയങ്ങളിലും നാഷണൽ സ്റ്റാൻഡേർഡ് പിന്തുടരുന്ന സ്വകാര്യ സ്കൂളുകളിലും നടപ്പിലാക്കുന്ന ഇലക്ട്രോണിക് ആപ്ലിക്കേഷൻ (Electronic Assessment) സംവിധാനത്തിനുള്ള സമഗ്ര മാർഗ്ഗനിർദ്ദേശങ്ങൾ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി. 2025-2026 അധ്യയന വർഷത്തെ രണ്ടാം സെമസ്റ്റർ മിഡ്-ടേം പരീക്ഷകൾക്ക് പകരമായാണ് ഈ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.ചോദ്യങ്ങൾ തയ്യാറാക്കുമ്പോൾ വ്യക്തമായ ഭാഷ ഉപയോഗിക്കണമെന്നും ഇക്വേഷനുകൾക്കും കൈപ്പടയിലുള്ള ഉത്തരങ്ങൾക്കും അഡ്വാൻസ്ഡ് ടെക്സ്റ്റ് എഡിറ്റർ സൗകര്യം നൽകണമെന്നും മന്ത്രാലയം അറിയിച്ചു. ......
ദോഹ: ഖത്തർ സ്റ്റാർസ് ലീഗ് (QSL) ഫുട്ബോൾ കപ്പ് ഫൈനൽ മത്സരത്തിന്റെ തീയതിയിൽ മാറ്റം. 2025-2026 സീസണിലെ കലാശപ്പോരാട്ടം നിശ്ചയിച്ചിരുന്നതിനേക്കാൾ ഒരു ദിവസം നേരത്തെ, ഏപ്രിൽ 15 ബുധനാഴ്ച നടക്കുമെന്ന് ഖത്തർ സ്റ്റാർസ് ലീഗ് ഫൗണ്ടേഷൻ അറിയിച്ചു.
നേരത്തെ ഏപ്രിൽ 16 വ്യാഴാഴ്ച നടത്താനിരുന്ന മത്സരമാണ് ഇപ്പോൾ ബുധനാഴ്ചത്തേക്ക് മാറ്റിയിരിക്കുന്നത്. ......
റിയാദ്: ഈ വർഷത്തെ (ഹിജ്റ 1447) ഹജ്ജ് സീസണിന് മുന്നോടിയായി വിശുദ്ധ നഗരമായ മക്കയിലേക്കുള്ള പ്രവേശനത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സൗദി ആഭ്യന്തര മന്ത്രാലയം. ഹജ്ജ് തീർത്ഥാടകരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി 'പെർമിറ്റില്ലാതെ ഹജ്ജില്ല' എന്ന നിബന്ധന മന്ത്രാലയം കർശനമായി നടപ്പിലാക്കും.ഏപ്രിൽ 13 തിങ്കളാഴ്ച മുതൽ ഹജ്ജ് പെർമിറ്റില്ലാത്തവർക്ക് മക്കയിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
മക്കയിൽ നിന്ന് അനുവദിച്ച താമസരേഖ (ഇഖാമ) ഉള്ളവർ.
ഔദ്യോഗിക ഹജ്ജ് പെർമിറ്റ് ഉള്ളവർ.
പുണ്യസ്ഥലങ്ങളിലെ ജോലിക്കായി അബ്ഷീർ, മുഖീം പോർട്ടലുകൾ വഴി ലഭിച്ച ഇലക്ട്രോണിക് തൊഴിൽ അനുമതിയുള്ളവർഎന്നിവർക്ക് ഇളവ്കളുണ്ട്.നിലവിൽ ഉംറ വിസയിൽ രാജ്യത്തുള്ളവർക്ക് മടങ്ങാനുള്ള അവസാന തീയതി ഏപ്രിൽ 18 ശനിയാഴ്ച ആയിരിക്കും. ......
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പുതിയ ഭരണകൂടം സംബന്ധിച്ച ചർച്ചകൾ സജീവമാണ്. പത്തുവർഷത്തെ ഇടവേളയ്ക്കു ശേഷം ഭരണം തിരിച്ചുപിടിക്കും എന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസും യുഡിഎഫും. ......
ഹോർമുസ് കടലിടുക്കിൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പരിഹസിച്ച് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗെർ ഘാലിബാഫ് രംഗത്തെത്തി. സാധാരണ രാഷ്ട്രീയ വിമർശനങ്ങളിലൊതുങ്ങാതെ, ഒരു ‘ഗണിത സമവാക്യം’ ആണ് മുഹമ്മദ് ബാഗെർ ഘാലിബാഫ് ഇക്കുറി അമേരിക്കക്കെതിരെ ആയുധമാക്കിയത്.
ΔO_BSOH>0 ⇒ f(f(O))>f(O) എന്ന സമവാക്യമാണ് ഇറാൻ പാർലമെന്റ് സ്പീക്കർ എക്സിൽ കുറിച്ചത്. ......
മാവേലിക്കരയിൽ ടിപ്പർ ലോറി ബൈക്കിൽ ഇടിച്ച് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. മാവേലിക്കര മിച്ചൽ ജംങ്ഷനിൽ ഇന്നു പുലർച്ചെ രണ്ടുമണിക്കാണ് അപകടമുണ്ടായത്. ......
വാഷിങ്ടൺ: അമേരിക്ക–ഇറാൻ സംഘർഷം അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത മാർപ്പാപ്പ ലിയോ പതിനാലാമനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പോപ്പിനെതിരെ രൂക്ഷ വിമർശനമാണ് ട്രംപ് ഉയർത്തിയത്. ......
കൊച്ചി: ഏത് സാഹചര്യവും നേരിടാനുള്ള നാവികസേനയുടെ കരുത്ത് വിലയിരുത്താനുള്ള
നാവികസേനയുടെ കമാൻഡേഴ്സ് കോൺഫറൻസ് 2026 ന് ന്യു ഡെൽഹിയിൽ ഏപ്രിൽ 14 ന് തുടക്കം.
ഇന്ത്യയുടെ മാരിടൈം സുരക്ഷ കാത്തു സംരക്ഷിക്കാനുള്ള നാവികസേനയുടെ ഓപ്പറേഷണൽ കഴിവും മുന്നൊരുക്കവും വിലയിരുത്തുന്ന ഉന്നതാധികാര ഒത്തുചേരലാണിത്. ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള ആദ്യ കമാൻഡേഴ്സ് കോൺഫറൻസാണിതെന്ന പ്രത്യേകതയുണ്ട്.കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടാൽ രാജ്യത്തിന് നിർണ്ണായക സൈനിക വിജയം നേടിക്കൊടുക്കാനുള്ള നാവിക സേനയുടെ ഓപ്പറേഷണൽ ഒരുക്കമാണ് പ്രധാന ചർച്ചാ വിഷയം .
യു. ......
ഉപതെരഞ്ഞെടുപ്പ് നടന്ന ദാവൺഗെരെ സൗത്ത് നിയമസഭാമണ്ഡലത്തിൽ മുസ്ലിംസമുദായത്തിൽ നിന്ന് കോൺഗ്രസ്സ് ശക്തമായ എതിർപ്പ് നേരിട്ടിരുന്നു. എൺപതിനായിരത്തോളമുള്ള മുസ്ലിങ്ങൾ മണ്ഡലത്തിലെ പ്രബല സമുദായമാണ്. ......
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണം പിടിക്കാമെന്ന ഉറപ്പിൽ യുഡിഎഫ്. എന്നാൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അവകാശപ്പെടുന്ന നൂറിലധികം സീറ്റുകൾ എന്ന കണക്കിലേക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റികൾ നടത്തിയ തെരഞ്ഞെടുപ്പ് അവലോകനം എത്തുന്നില്ല. ......